ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ നടപടി; പി.ജെ.ജോസഫ് നൽകിയ ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കും

കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ തെരഞ്ഞെടുപ്പു കമ്മിഷൻ നടപടിക്കെതിരെ, പി.ജെ.ജോസഫ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. കമ്മീഷൻ നടപടി നേരത്തെ ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്ത കോടതി, കേസ് ഇന്ന് പരിഗണിക്കുന്നതിനായി മാറ്റുകയായിരുന്നു.

വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് എന്നു ചൂണ്ടിക്കാണിച്ചാണ് പി.ജെ ജോസഫ് കോടതിയെ സമീപിച്ചത്. പാർട്ടി ഭരണഘടനയനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് ചെയർമാൻ താനാണെന്നാണ് പി.ജെ ജോസഫ് കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത്.

Story Highlights petition filed by PJ Joseph will be considered next Thursday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top