അതിർത്തിയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം; സൈനികന് വീരമൃത്യു

അതിർത്തിയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം. പൂഞ്ച് മേഖലയിലുണ്ടായ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു. ലാൻസ് നായിക് കർണൈൽ സിംഗാണ് വീരമൃത്യു വരിച്ചത്.

പൂഞ്ചിലെ ഗ്രാമീണമേഖല ലക്ഷ്യമിട്ട് കനത്ത് വെടിവയ്പ്പും മോട്ടാർ ആക്രമണവും പാക്കിസ്ഥാൻ നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പാക്ക് പോസ്റ്റ് തകർന്നതായാണ് വിവരം. കൃഷ്ണഗാട്ടി സെക്ടറിൽ മറ്റൊരു ജവാന് പരിക്കേറ്റു.

അനാവശ്യപ്രകോപനത്തിന്റെ ലക്ഷ്യം എന്താണെന്ന് നന്നായി അറിയാമെന്നും ഇത്തവണ പാകിസ്ഥാന്റെ ലക്ഷ്യം നടക്കില്ലെന്നും സൈനിക വക്താവ് വ്യക്തമാക്കി. പ്രകോപനം തുടരുകയാണെങ്കിൽ പ്രത്യാക്രമണം നേരിടാൻ തയാറായി കൊള്ളാൻ പാകിസ്ഥാൻ സൈന്യത്തോട് ആവശ്യപ്പെട്ടു.

Story Highlights Violation of ceasefire again at the border; Martyrdom of a soldier

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top