കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം; കോർപ്പറേഷൻ പരിധിയിൽ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കോർപ്പറേഷൻ പരിധിയിൽ 144 പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

ജില്ലയിൽ ആൾക്കൂട്ടം അനുവദിക്കില്ല. പൊലീസ് സാന്നിധ്യം വർധിപ്പിക്കും. ഐസിയു ബെഡുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടർ എന്നിവയുടെ എണ്ണം വർധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Read Also :കൊവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവ്

കോഴിക്കോട് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും വേണ്ട രീതിയിൽ ജാഗ്രത പാലിക്കുന്നില്ലെന്ന വിമർശനം യോഗത്തിൽ ഉയർന്നു. കഴിഞ്ഞയാഴ്ച കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷത്തേയും യോഗം അതിശക്തമായി വിമർശിച്ചു. സംഘർഷത്തിലുണ്ടായിരുന്ന ഒരു കൗൺസിലർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് കാണുന്നതെന്നും യോഗം വിലയിരുത്തി.

Story Highlights Kozhikode, Covid 19, A K Saseendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top