Advertisement

ഐപിഎൽ മാച്ച് 14: ജയം തേടി ചെന്നൈയും ഹൈദരാബാദും; ചെന്നൈക്ക് വേണ്ടി റായുഡുവും ബ്രാവോയും കളത്തിൽ ഇറങ്ങിയേക്കും

October 2, 2020
Google News 2 minutes Read
csk srh ipl preview

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇരു ടീമുകൾക്കും മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇന്ന് ജയം മാത്രമായിരിക്കും ടീമുകളുടെ ലക്ഷ്യം. പോയിൻ്റ് ടേബിളിൽ സൺറൈസേഴ്സ് ഏഴാം സ്ഥാനത്തും ചെന്നൈ എട്ടാം സ്ഥാനത്തുമാണ്. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.

Read Also : 6 ദിവസത്തെ ഇടവേള ഗുണമായി; ഇനി മികച്ച കളി കെട്ടഴിക്കും: ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്

പരുക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളത്തിൽ ഇറങ്ങാതിരുന്ന അമ്പാട്ടി റായുഡു ഇന്നത്തെ മത്സരത്തിൽ കളിക്കും എന്നത് ഒരുപോലെ ടീമിനും ആരാധകർക്കും സന്തോഷം പകരും. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ അമ്പാട്ടി റായുഡു കളിച്ച ഇന്നിംഗ്സാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. അതുകൊണ്ട് തന്നെ റായുഡു എത്തുന്നതോടെ ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റ് കരുത്താർജിക്കും. മോശം ഫോം തുടരുന്ന മുരളി വിജയ്ക്ക് പകരമാവും റായുഡു കളിക്കുക. അങ്ങനെയെങ്കിൽ ഋതുരാജ് ഗെയ്ക്‌വാദ് ഷെയിൻ വാട്സണൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഡ്വെയിൻ ബ്രാവോ പരുക്കിൽ നിന്ന് മുക്തനായെങ്കിലും ടീമിൽ ഇടം ലഭിക്കുമോ എന്ന് കണ്ടറിയണം. ബ്രാവോയ്ക്ക് പകരമെത്തിയ സാം കറൻ ടീമിനായി മികച്ച പ്രകടനങ്ങൾ നടത്തുന്നുണ്ട്. അഞ്ച് ബൗളിംഗ് ഓപ്ഷൻ മാത്രമുള്ളത് ടീമിന് കഴിഞ്ഞ മത്സരങ്ങളിൽ തിരിച്ചടി ആയിരുന്നു. അതുകൊണ്ട് തന്നെ ഇമ്രാൻ താഹിർ, ഷർദ്ദുൽ താക്കൂർ എന്നിവർക്കും സാധ്യതയുണ്ട്.

Read Also : ഹർഭജന്റെയും റെയ്നയുടെയും കരാർ റദ്ദാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്: റിപ്പോർട്ട്

സൺറൈസേഴ്സിൽ, കെയിൻ വില്ല്യംസണിൻ്റെ വരവുണ്ടാക്കിയ ഇംപാക്ട് കഴിഞ്ഞ മത്സരത്തിൽ കണ്ടതാണ്. ആ ഇലവൻ തുടരാനാണ് സാധ്യത. ഖലീൽ അഹ്മദിനു പകരം സിദ്ധാർത്ഥ് കൗളോ സന്ദീപ് ശർമ്മയോ എത്തിയേക്കാം എന്നത് മാത്രമാണ് ഉണ്ടായേക്കാവുന്ന മാറ്റം.

Story Highlights chennai super kings sunrisers hyderabad preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here