6 ദിവസത്തെ ഇടവേള ഗുണമായി; ഇനി മികച്ച കളി കെട്ടഴിക്കും: ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്

6 ദിവസത്തെ ഇടവേള ഗുണകരമായെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ലഭിച്ച ഇടവേള ഗുണകരമായി ഉപയോഗിച്ചു എന്നും ടീമിന് ആകെ ഒരു ഉണർവുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരം വിജയിച്ചു എങ്കിലും പിന്നീട് രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ഫ്ലെമിങിൻ്റെ പ്രതികരണം.
Read Also : ആസിഫ് ബയോ ബബിൾ ലംഘിച്ചിട്ടില്ല; വാർത്തകൾ തള്ളി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ
“6 ദിവസത്തെ ഇടവേള നല്ല സമയത്താണ് വന്നത്. കാരണം, ആദ്യത്തെ മൂന്ന് മത്സരങ്ങൾ മൂന്ന് വേദികളിലായി വേഗത്തിൽ നടന്നതായിരുന്നു. സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അഭിനന്ദിക്കപ്പെടേണ്ടതാണ്. ഒരു വേദിയിൽ ആദ്യം കളിക്കുന്ന ടീമിന് മത്സരം എളുപ്പമായിരിക്കില്ല. കളത്തിനു പുറത്തും ഞങ്ങൾക്ക് ചില പ്രതിസന്ധികളുണ്ടായി. ഇടവേള ഞങ്ങൾ നന്നായി പ്രയോജനപ്പെടുത്തി. എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഒരു ധാരണ ഉണ്ടായി. നന്നായി പരിശീലനം നടത്തുകയും ചെയ്തു. ചില മേഖലകളിൽ ഞങ്ങൾ തൃപ്തരല്ല, ആ മേഖലകളിൽ ഞങ്ങൾ നന്നായി പണിയെടുത്തിട്ടുണ്ട്.”- ഫ്ലെമിങ് പറഞ്ഞു.
Read Also : ഐപിഎൽ മാച്ച് 13: മുംബൈക്ക് ഇന്ന് ജയിച്ചേ തീരൂ; പഞ്ചാബിനും
സെപ്തംബർ 25നാണ് ചെന്നൈ അവസാനമായി കളിച്ചത്. ഡെൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുൻ ചാമ്പ്യന്മാർ 44 റൺസിൻ്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. നാളെ ചെന്നൈ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി പരുക്കേറ്റ് പുറത്തായിരുന്ന അമ്പാട്ടി റായുഡു തിരികെയെത്തും. പരുക്കിൻ്റെ പിടിയിലായിരുന്ന വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയും ടീമിൽ ഇടം നേടും.
ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങളിൽ ഒരു മത്സരം വീതം വിജയിച്ച ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. കിംഗ്സ് ഇലവൻ പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തും മുംബൈ ഇന്ത്യൻസ് ആറാം സ്ഥാനത്തുമാണ്.
Story Highlights – Used the break well, got some clarity: Fleming
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here