5000 ഐപിഎൽ റൺസ് തികച്ച് രോഹിത് ശർമ്മ; നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരം

Rohit Sharma 5000 IPL

ഐപിഎലിൽ 5000 റൺസ് തികച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് രോഹിത്. ഇന്നലെ, കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് രോഹിതിൻ്റെ നേട്ടം. മുൻപ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി, ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന എന്നിവർ 5000 റൺസ് പിന്നിട്ടിരുന്നു.

Read Also : ഐപിഎൽ: കിംഗ്‌സ് ഇലവൻ പഞ്ചാബിനെ 48 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്

ഇന്നലെ മത്സരം ആരംഭിക്കുമ്പോൾ ഈ നേട്ടത്തിൽ നിന്ന് 2 റൺസുകൾ മാത്രം അകലെയായിരുന്നു രോഹിത്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി രോഹിത് ഈ നേട്ടത്തിലെത്തി. ഉജ്ജ്വലമായി ബാറ്റിംഗ് തുടർന്ന താരം 70 റൺസെടുത്താണ് പുറത്തായത്. ഐപിഎലിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ കോലിയാണ് ഒന്നാമത്. 180 മത്സരങ്ങളിൽ നിന്ന് കോലിക്ക് 5430 റൺസ് ഉണ്ട്. 193 മത്സരങ്ങളിൽ നിന്ന് 5368 റൺസ് നേടിയ റെയ്ന രണ്ടാം സ്ഥാനത്താണ്. 191 മത്സരങ്ങൾ കളിച്ച രോഹിതിന് 5068 റൺസ് ഉണ്ട്.

Read Also : ഐപിഎൽ മാച്ച് 13: മുംബൈക്ക് ഇന്ന് ജയിച്ചേ തീരൂ; പഞ്ചാബിനും

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 48 റൺസിന് കിംഗ്സ് ഇലവനെ പരാജയപ്പെടുത്തിയിരുന്നു. മുംബൈ ഉയർത്തിയ 192 വിജയലക്ഷ്യം പിന്തുടർന്ന കിംഗ്‌സ് ഇലവൻ പഞ്ചാബിന് 20 ഓവറിൻ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈക്കായി തിളങ്ങിയത്. 45 പന്തുകൾ നേരിട്ട രോഹിത് മൂന്നു സിക്സും എട്ട് ഫോറുമടക്കം 70 റൺസെടുത്തു. സ്ലോഗ് ഓവറുകളിൽ തകർത്തടിച്ച കിറോൺ പൊള്ളാർഡ് – ഹർദ്ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് മുംബൈ സ്‌കോർ 191 ൽ എത്തിച്ചത്.

Story Highlights Rohit Sharma Becomes Third Batsman To Reach 5000 IPL Runs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top