Advertisement

കൊവിഡ് പ്രതിരോധം; ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി

October 3, 2020
Google News 1 minute Read
health workers

കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാർഗരേഖയുമായി സംസ്ഥാന സർക്കാർ. കേന്ദ്ര മാർഗ രേഖ പിന്തുടർന്നാണ് തീരുമാനം. നേരത്തെ ലഭിച്ചിരുന്ന അവധി ഇനി മുതൽ ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കില്ലെന്നും മാർഗരേഖയിൽ പറയുന്നു.

Read Also : 95 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

ആരോഗ്യ പ്രവർത്തകരുടെ അവധി മറ്റ് സർക്കാർ ജീവനക്കാരുടെ അവധിക്ക് പുതിയ മാർഗനിർദേശങ്ങളിലൂടെ തുല്യമാക്കിയിരിക്കുകയാണ്. കൊവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായാൽ നിരീക്ഷണത്തിൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക അതത് ആശുപത്രി അധികൃതരായിരിക്കും. പുതിയ മാർഗനിർദേശത്തിന് എതിരെ ഡോക്ടർമാർ അടക്കം രംഗത്തെത്തിയിട്ടുണ്ട്.

വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും ഇനി മുതൽ ഉണ്ടാകില്ല. വീക്ക്‌ലി, ഡ്യൂട്ടി കോംപൻസേറ്ററി അവധികളുണ്ടാകും. വേണമെങ്കിൽ ജീവനക്കാരുടെ റിസേർവ് പൂൾ നിർമിക്കാം. ആശുപത്രി അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

Story Highlights health workers observation leave canceled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here