‘നോ ടൈം ടു ഡൈ’; ബോണ്ട് ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി

no time to die

പ്രേക്ഷകരുടെ പ്രതീക്ഷകളെ തളര്‍ത്തി ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ റിലീസ് തിയതി വീണ്ടും നീട്ടി. ഡാനിയൽ ക്രേയ്ഗാണ് ചിത്രത്തിൽ ബോണ്ടായി എത്തുന്നത്. കൊവിഡ് വ്യാപനം കൂടിയതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിയത്. ഏപ്രിൽ രണ്ടിലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്.

Read Also : ജെയിംസ് ബോണ്ട്, ഗെയിം ഓഫ് ത്രോൺസ് താരം ഡയാന റിഗ് അന്തരിച്ചു

താരം ബോണ്ടിനെ അവതരിപ്പിക്കുന്ന അവസാന ചിത്രമാണ് ഇത്. കൂടാതെ സീക്രട്ട് ഇന്റലിജൻസ് സർവീസിൽ പ്രവർത്തിക്കുന്ന ജെയിംസ് ബോണ്ടിനെ അല്ല സിനിമയിലെ ആദ്യ രംഗങ്ങളിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുകയെന്നതും പ്രത്യേകതയാണ്. ജമൈക്കയിൽ വിശ്രമ ജീവിതത്തിലുള്ള ജെയിംസ് ബോണ്ടിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. ശേഷം അന്വേഷണത്തിനായി ഇറങ്ങുന്ന ബോണ്ടിനെയും.

ചിത്രത്തിന്റെ റിലീസ് നവംബറിലായിരിക്കുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. ഓസ്‌കർ അവാർഡ് ജേതാവ് റാമി മല്ലിക് ആണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ വൈറലായിരുന്നു. ക്രേഗിന്റെ അവസാനമായി ഇറങ്ങിയ ബോണ്ട് ചിത്രം സ്‌പെക്ട്രയാണ്.

Story Highlights james bond, daniel craig

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top