പിഎസ്‌സി ചെയർമാന് കൊവിഡ്

psc chairman m k sakkir

പിഎസ്‌സി ചെയർമാൻ എം കെ സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടിലാണ് ചെയർമാൻ ചികിത്സയിൽ കഴിയുന്നത്. താനുമായി സമ്പർക്കത്തിലായവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് എം കെ സക്കീർ അഭ്യർത്ഥിച്ചു. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും പിഎസ്‌സി ചെയർമാൻ.

Read Also : സംസ്ഥാനത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടക്കുമെന്ന് പിഎസ്‌സി

കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പിഎസ് സി ചെയർമാനുമായി സമ്പർക്കത്തിൽപെട്ട ജീവനക്കാർ നിരീക്ഷണത്തിലായി.

Story Highlights psc chairman, m k sakkir, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top