ബലാത്സംഗം ചെയ്യപ്പെട്ടെന്ന് മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം തള്ളി പെണ്‍കുട്ടിയുടെ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് . പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗം നടന്നതായി പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആവര്‍ത്തിച്ചു.

ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം തെറ്റാണ് തെളിയിക്കുന്നതാണ് പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഡ് ജവഹര്‍ലാല്‍നെഹ്‌റു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പങ്കുവെച്ച് വിശദാംശങ്ങള്‍. ബലപ്രയോഗം നടന്നതായി പ്രാഥമിക പരിശോധനയില്‍ തന്നെ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായിട്ടുണ്ട്. പെണ്‍കുട്ടി തന്നെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അതേസമയം, ബലാത്സംഗം നടന്നോ എന്ന് സ്ഥിരീകരിക്കാനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു ചെയ്തത്. മെഡിക്കല്‍ എക്‌സാമിനറായ ഫൈസ് അഹമ്മദാണ് പെണ്‍കുട്ടിയെ പരിശോധിച്ചത്. അതിനിടെ പ്രത്യേക അന്വേഷണസംഘം ഇന്നും പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തു

എസ്‌ഐടിയുടെ അന്വേഷണം അന്തിമഘട്ടത്തിലാണ്. വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം,
സിബിഐ യുടെയും,എസ് ഐ ടി യുടെയും അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇന്നും ആവര്‍ത്തിച്ചു.

Story Highlights report that the young woman killed in Hathras was raped

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top