വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം നാളെ

വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മാണം ആരംഭിക്കുന്നു. ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മിക്കുന്നത്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയ കൊങ്കണ്‍ റയില്‍വേ കോര്‍പറേഷനെയാണ് തുരങ്ക പാതയുടെ നിര്‍മാണ പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ നിര്‍വഹിക്കും.
കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി മണ്ഡലത്തിലെ മറിപ്പുഴ എന്ന സ്ഥലത്തു നിന്നും നിര്‍ദിഷ്ട തുരങ്കപാത ആരംഭിച്ചു കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കും. തുരങ്കപാതയിലേക്ക് എത്തിച്ചേരാനായി കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്തു ദേശീയപാത 766 ല്‍ നിന്ന് വഴി മാറി നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും. മന്ത്രിമാരായ ജി. സുധാകരന്‍, ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, ജോര്‍ജ് എം. തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
Story Highlights – tunnel road Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here