സ്വർണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റുണ്ടാകാത്തത് തെളിവില്ലാത്തത് കൊണ്ടല്ലെന്ന് വി മുരളീധരൻ

സ്വർണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റുണ്ടാകാത്തത് തെളിവില്ലാത്തത് കൊണ്ടല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വന്റിഫോറിനോട്. എം ശിവശങ്കറിനെ ഉൾപ്പെടെ ആരൊക്കെ ഏതൊക്കെ ഘട്ടത്തിൽ പ്രതിയാക്കണമെന്ന് ഏജൻസികൾ തീരുമാനിക്കും. അറസ്റ്റിന് തിടുക്കം കാണിക്കാത്തത് രാഷ്ട്രീയ ഇടപെടൽ ഇല്ലെന്നതിന് തെളിവാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
Read Also : കാർഷിക ബില്ലിന് എതിരായ ഇടത് കോൺഗ്രസ് നിലപാട് കാപട്യമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ
പ്രതിപക്ഷ നേതാവ് പ്രോട്ടോകോൾ ലംഘനം നടത്തിയോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്നും ശിവശങ്കറിനെ ചോദ്യം ചെയ്ത് കേസിൽ പെടുത്തിട്ടിയില്ലെന്ന് തോന്നുന്നത് അന്വേഷണത്തെ കുറിച്ചുള്ള ധാരണക്കുറവ് മൂലമാണെന്നും മുരളീധരൻ.
സംസ്ഥാന സർക്കാരും മന്ത്രി കെ ടി ജലീലും തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും എം ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചില്ലെന്ന പ്രചാരണം അറിവില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെ പ്രതികളാകുമെന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ വരു ദിവസങ്ങളിൽ കാണാമെന്നും വി മുരളീധരൻ.
അതേസമയം ഐഫോൺ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമ നടപടിക്കൊരുങ്ങി. യൂണിടാക് എംഡി സന്തോഷ് ഈപ്പന് നാളെ വക്കീൽ നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രമേശ് ചെന്നിത്തല ആലോചിക്കുന്നുണ്ട്.
Story Highlights – v muraleedhran, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here