പരുക്ക്: അമിത് മിശ്ര ഐപിഎലിൽ നിന്ന് പുറത്ത്

Amit Mishra injury IPL

ഡൽഹി ക്യാപിറ്റൽസിൻ്റെ വെറ്ററൻ സ്പിന്നർ അമിത് മിശ്ര ഐപിഎലിൽ നിന്ന് പുറത്ത്. വിരലിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടി ആയത്. കഴിഞ്ഞ ദിവസം കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിനിടെ പരുക്കേറ്റ മിശ്ര സീസണിൽ മൂന്ന് മത്സരം കളിച്ച് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. മിശ്രയുടെ പരുക്ക് ഡൽഹിക്ക് കനത്ത തിരിച്ചടിയാകും. ഇതോടെ ഇന്ന് റോയൽ ചലഞ്ചേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് നിരയിൽ അക്സർ പട്ടേലോ ലളിത് യാദവോ കളിച്ചേക്കും.

Read Also : ഐപിഎൽ മാച്ച് 19: ഇന്ന് ഒന്നാം സ്ഥാനത്തിനായി പോരാട്ടം; രഹാനെ കളിക്കാൻ സാധ്യത

തൻ്റെ സ്വന്തം ബൗളിംഗിൽ നിതീഷ് റാണയെ പിടിച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിശ്രക്ക് പരുക്കേറ്റത്. തൻ്റെ സ്പെല്ലിലെ ആദ്യ ഓവർ എറിയുന്നതിനിടെയായിരുന്നു പരുക്ക്. പിന്നീട് ഒരു ഓവർ കൂടി പന്തെറിഞ്ഞ മിശ്ര ശ്ഊഭ്മൻ ഗില്ലിൻ്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം പന്തെറിഞ്ഞില്ല. ഇതോടെ 37കാരൻ്റെ ഐപിഎൽ കരിയറിനും തിരശീല വീണേക്കും.

ഇന്ന് ഡൽഹി ക്യാപിറ്റൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പോയിൻ്റ് ടേബിളിൽ യഥാക്രമം രണ്ടാമതും മൂന്നാമതുള്ള ടീമുകൾ ഒന്നാം സ്ഥാനത്തിനായാണ് മത്സരിക്കുക. ഇരു ടീമുകളും 4 മത്സരങ്ങളിൽ നിന്ന് മൂന്ന് മത്സരങ്ങൾ വീതം വിജയിച്ചു. ഇന്ന് വിജയിക്കുന്ന ടീം പോയിൻ്റ് ടേബിളിൽ ഒന്നാമത് എത്തും. ദുബായിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.

Story Highlights Amit Mishra ruled out of remainder of IPL 2020 due to finger injury

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top