Advertisement

ഓർത്തഡോക്‌സ്, യാക്കോബായ തർക്കം; മുഖ്യമന്ത്രി വിളിച്ച രണ്ടാംഘട്ട ചർച്ച ഇന്ന്

October 5, 2020
Google News 1 minute Read

ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച രണ്ടാംഘട്ട ചർച്ച ഇന്ന്. ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ ഇരുവിഭാഗങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കും.

കഴിഞ്ഞ മാസം 21 ന് ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നത്തെ ചർച്ച. ഇരുവിഭാഗങ്ങളെയും ഒന്നിച്ചിരുത്തി തന്റെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ഇരുസഭകളും സ്വീകരിച്ചിരുന്നു. രണ്ടു വിഭാഗവും തങ്ങളുടെ നിലപാടുകൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇടവകകളിൽ ജനഹിത പരിശോധന നടത്തി തർക്കത്തിൽ തീർപ്പു കൽപ്പിക്കുന്നതിന് നിയമനിർമാണം ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ യാക്കോബായ സഭ ആവശ്യപ്പെട്ടു. എന്നാൽ സുപ്രിം കോടതി വിധി അന്തിമമാണെന്നും അതു മറികടന്നു നിയമ നിർമാണം നടത്താനാവില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഓർത്തഡോക്‌സ് സഭ.

യാക്കോബായ സഭയെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ് എന്നിവരും ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.തോമസ് മാർ അത്തനാസിയോസ് എന്നിവരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

Story Highlights Orthodox, Jacobite, Pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here