ഡൽഹി കലാപ കേസ്; ഉമർ ഖാലിദിന് ജയിലിൽ സുരക്ഷയൊരുക്കാൻ കോടതി നിർദേശം

ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകനും, മുൻ ജെഎൻയു നേതാവുമായ ഉമർ ഖാലിദിന് ജയിലിൽ സുരക്ഷയൊരുക്കാൻ പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്. പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്റേതാണ് നിർദേശം. ഉമർ ഖാലിദിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി.

ഉമർ ഖാലിദിന് അപായമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി ഡൽഹി കലാപം ആസൂത്രണം ചെയ്തെന്നാണ് ഉമർ ഖാലിദിനെതിരെയുള്ള കുറ്റം.

Story Highlights Delhi riots case; Court orders security for Umar Khalid in jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top