Advertisement

ഹത്‌റാസ് കേസ്; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയായി ചിത്രീകരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

October 5, 2020
Google News 0 minutes Read
hathras Case

ഹത്‌റാസ് കൂട്ടബലാത്സംഗ ഭീകരതയിലും തുടര്‍സംഭവങ്ങളിലും മുഖം രക്ഷിക്കാനുള്ള കൂടുതല്‍ നീക്കങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഭവങ്ങളെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള രാജ്യദ്രോഹ ഗൂഢാലോചനയായി ചിത്രീകരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍.

ഹത്‌റാസില്‍ നടന്നത് ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസിന്റെ വാദം. ചാന്ദ്പ പൊലീസ് സ്റ്റേഷനില്‍ കണ്ടാലറിയാത്തവര്‍ക്കെതിരെ ആണ് എഫ്ഐഅര്‍ ഇട്ടിരിക്കുന്നത്. സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും കലാപവുമുണ്ടാക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അലഹബാദ് ഹൈക്കോടതി പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചതിനടക്കം നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ ആണ് നടന്നത് ജാതി കലാപമാണെന്ന പൊലീസ് വാദം. എഫ്‌ഐആറില്‍ അന്വേഷണം ആരംഭിച്ചതായും, പ്രത്യേക സംഘം ഈ കേസിന്റെയും അന്വേഷണം എറ്റെടുക്കും എന്നും ചില ഉന്നത പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here