സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന സംഭവം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പുതുശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപ് ആണ് ഇന്നലെ രാത്രി ചിറ്റിലങ്ങാട് വച്ച് കൊല്ലപ്പെട്ടത്. പരുക്കേറ്റ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ തൃശൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബിജെപി-ബജരംഗ്ദള്‍ പ്രവര്‍ത്തകരായ ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍, ശ്രീരാഗ് തുടങ്ങിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിലവില്‍ പരുക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴി.

സിപിഐഎം നേതാവ് പി.യു. സനൂപിന്റേത് രാഷ്ട്രീയക്കൊലപാതകമാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. ആര്‍എസ്എസ്, ബജ്റംഗ്ദള്‍ ബന്ധമുള്ളവരാണ് പ്രതികളെന്നാണ് അറിയുന്നത്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

യാതൊരു പ്രകോപനവുമില്ലാത്ത പ്രദേശമാണ് ചിറ്റിലങ്ങാട്. ചികിത്സയിലുള്ളവരുടെ ശരീരത്തില്‍ നിരവധി വെട്ടും കുത്തുമുണ്ട്. പ്രതികളുടെ കയ്യില്‍ മാരകായുധങ്ങള്‍ ഉണ്ടായിരിന്നു. കരുതിയിരുന്ന് ചെയ്തതാകാം. സിപിഐഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സിപിഐഎം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് പൊലീസ് അന്വേഷിക്കും. പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കേസില്‍ പ്രതിയാണ്. ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയവരെ പൊലീസ് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Story Highlights thrissur-murder; Police intensified search for the culprits

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top