കാജൽ അഗർവാൾ വിവാഹിതയാകുന്നു

kajal agarwal announces marriage

തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയാകുന്നു. സംരംഭകനായ ഗൗതം കിച്ച്‌ലുവാണ് വരൻ. ഒക്ടോബർ 30നാണ് വിവാഹം.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കാജൽ അഗർവാൾ വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്.

കൊവിഡ് സാഹചര്യമായതുകൊണ്ട് അടുത്ത ബന്ധുക്കൾ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാകുക.

View this post on Instagram

♾🙏🏻

A post shared by Kajal Aggarwal (@kajalaggarwalofficial) on

‘ദി എലിഫന്റ് കമ്പനി’ എന്ന ഹോം ഡെക്കർ സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ഗൗതം കിച്ച്‌ലുവെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസമായി നടക്കുന്ന വിവാഹാഘോഷത്തിൽ സിനിമാ രംഗത്ത് നിന്നുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും.

Story Highlights kajal agarwal announces marriage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top