ഹത്‌റാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനും മൂന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയില്‍

up police

ഹത്‌റാസില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെയും മൂന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെയും ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖത്തിന്റെ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് ഇന്നലെ രാത്രി മഥുര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കെയുഡബ്‌ള്യുജെ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. ഇവരുടെ കൈയില്‍ നിന്ന് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും ചില രേഖകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലില്‍, പോപ്പുലര്‍ ഫ്രണ്ട്, ക്യംപസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ ഡല്‍ഹി ഘടക്കം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

Story Highlights Hathras; Malayali journalist and three Popular Front activists in up police custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top