പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്; തടസ ഹർജിയുമായി നിക്ഷേപകരുടെ സംഘടന സുപ്രിംകോടതിയിൽ

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ തടസ ഹർജിയുമായി നിക്ഷേപകരുടെ സംഘടന സുപ്രിംകോടതിയിൽ. തട്ടിപ്പിൽ പ്രത്യേകം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകർ സുപ്രിംകോടതിയിൽ തടസ ഹർജി സമർപ്പിച്ചത്.
തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് പോപ്പുലർ ഗ്രൂപ്പ് ഇൻവെസ്റ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാത്രമല്ല, തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോന്നിയിലെ ഒറ്റ എഫ്.ഐ.ആർ മതിയെന്ന ഡിജിപിയുടെ സർക്കുലറും ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.
Story Highlights – Popular finance fraud case; Investors’ association in the Supreme Court with an interdict petition
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here