ഇന്നത്തെ പ്രധാന വാർത്തകൾ (08-10-2020)

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല
കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബിയർ, വൈൻ പാർലറുകളും തുറക്കില്ല.
ലൈഫ് മിഷൻ ക്രമക്കേട് : വിജിലൻസ് സംഘം സെക്രട്ടേറിയറ്റിൽ
ലൈഫ് മിഷൻ ക്രമക്കേടിൽ യു.വി ജോസിൻ്റെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് സംഘം സെക്രട്ടേറിയറ്റിൽ എത്തി. വിജിലൻസ് സംഘം ലൈഫ് മിഷൻ്റെ ഓഫീസിലെത്തിയെങ്കിലും യു.വി.ജോസ് അവിടെ ഉണ്ടായിരുന്നില്ല. തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ മുറിയിൽ യു.വി ജോസുണ്ട്. തുടർന്നാണ് വിജിലൻസ് സംഘം സെക്രട്ടേറിയറ്റിലെ ഓഫസിൽ എത്തിയത്.
ലൈഫ് മിഷനിൽ നിന്ന സ്വയം ഒഴിഞ്ഞതാണെന്ന് കൺസൾടടൻസി സ്ഥാപനമായ ഹാബിറ്റാറ്റിന്റെ ചെയർമാൻ ജി ശങ്കർ. പദ്ധതിയിലെ കൺസൾട്ടൻസി മാത്രമായിരുന്നു ഹാബിറ്റാറ്റ്.
സ്വർണക്കടത്ത് കേസ് : അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്കും
സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും വ്യാപിപ്പിക്കുന്നു. കോൺസുലേറ്റിലെ ചിലരെക്കുറിച്ച് അന്വേഷിക്കുമെന്ന് എൻഐഎ കോടതിയെ അറിയിച്ചു. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും എൻഐഎ പറഞ്ഞു.
കടല്‍തീരവും കൂറ്റന്‍പാറയും കൈയേറി ബെത്‌സെയ്ദ റിസോര്‍ട്ട്; സ്‌റ്റോപ്പ് മെമ്മോ നല്‍കി പഞ്ചായത്ത്
വിഴിഞ്ഞത്ത് ബെത്‌സെയ്ദ റിസോര്‍ട്ട് കടല്‍ത്തീരം കൈയേറി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ. കോട്ടുകാല്‍ പഞ്ചായത്താണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. കൈയേറ്റവും തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിര്‍മ്മാണവും തീരദേശ പരിപാലന അതോറിറ്റിയെ രേഖാമൂലം അറിയിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. കടല്‍തീരം കൈയേറിയുള്ള അനധികൃത നിര്‍മ്മാണം ട്വന്‍റിഫോറാണ് പുറത്തുകൊണ്ടുവന്നത്.
വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി യുജിസി
യുജിസി രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്നുളള ഒരെണ്ണം അടക്കം 24 സർവകലാശാലകളാണ് പട്ടികയിലുളളത്.
Story Highlights – todays news headlines october 8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here