‘അഞ്ച് ലക്ഷത്തിന്റെ ഹോം ലോൺ ബാധ്യത, ഒരു തരി സ്വർണമില്ല’; കെ.ടി ജലീൽ ഇഡിക്ക് നൽകിയത് 138 പേജുള്ള രേഖകൾ

k t jaleel

മന്ത്രി കെ. ടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ സ്വത്ത് സംബന്ധിച്ച രേഖകൾ ട്വന്റിഫോറിന്. മണിലോണ്ടറിങ് ആക്ട് പ്രകാരമാണ് സ്വത്ത് വിവരങ്ങൾ കൈമാറുന്നതെന് ജലീൽ എൻഫോഴ്‌സ്‌മെന്റിന് നൽകിയ മറുപടിയിൽ പറയുന്നു. കെ. ടി ജലീലിന്റെ സ്വത്ത് വിവരങ്ങൾ അടങ്ങിയ വിവരങ്ങൾ വ്യക്തമാക്കുന്നതാണ് രേഖകൾ.

19.5 സെന്റ് സ്ഥലവും വീടും ഉൾപ്പെട്ട ആധാരത്തിന്റെ പകർപ്പ് ഉൾപ്പെടെ 138 പേജുള്ള രേഖകളാണ് മന്ത്രി നൽകിയിരിക്കുന്നത്. കാനറ ബാങ്ക് വാളഞ്ചേരി ശാഖയിലെ 5 ലക്ഷം രൂപയുടെ ഹോം ലോൺ ബാധ്യതയുള്ള പേപ്പറുകൾ ഇതിൽ ഉൾപ്പെടുന്നു. ഒരു തരി സ്വർണ്ണം പോലും ഇല്ലെന്നും ഭാര്യയും മക്കളും സ്വർണാഭരണങ്ങൾ ഉപയോഗിക്കാറില്ലെന്നും ജലീൽ വ്യക്തമാക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ 2 കോപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകൾ ഉണ്ട്. വീട്ടിൽ ആകെയുള്ളത് 1.50 ലക്ഷം രൂപയിൽ താഴെ വരുന്ന ഫർണീച്ചറുകളും 1500 പുസ്തകളും. ഭാര്യയുടെ 27 വർഷത്തെ ശമ്പള സമ്പാദ്യമായി 22 ലക്ഷം രൂപയും തന്റെ സമ്പാദ്യം 4.5 ലക്ഷം രൂപയും ഉണ്ട്. മകളുടെ ബാങ്ക് ബാലൻസ് 36000 രൂപ. മകന്റെ ബാങ്ക് ബാലൻസ് 500 രൂപ. കഴിഞ്ഞ 4.5 വർഷത്തിനിടെ 6 തവണ വിദേശ യാത്ര നടത്തി. രണ്ട് തവണ യുഎഇയിലും, ഒരു തവണ വീതം റഷ്യ, അമേരിക്ക, മാലിദ്വീപ്, ഖത്തർ എന്നിവിടങ്ങളിലും യാത്ര ചെയ്തതായി ജലീൽ വിശദീകരിച്ചു.

Story Highlights K T jaleel, Enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top