Advertisement

സിനിമാ സെറ്റ് തകര്‍ത്ത കേസിലെ ഒന്നാം പ്രതിയെ ഗുണ്ട നിയമം ചുമത്തി ജയിലിലടച്ചു

October 9, 2020
Google News 2 minutes Read

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത കേസിലെ ഒന്നാം പ്രതി കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളില്‍ പ്രതിയായ രതീഷ് ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങള്‍ തുടര്‍ന്നതോടെയാണ് ഗുണ്ടാനിയമപ്രകരമുള്ള പൊലീസ് നടപടി. കാലടി മണപ്പുറത്ത് മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒന്നാംപ്രതിയാണ് മലയാറ്റൂര്‍ കാടപ്പാറ സ്വദേശിയായ കാര രതീഷ്.

അങ്കമാലിയില്‍ നടന്ന വധശ്രമക്കേസില്‍ 2017 ല്‍ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് പ്രതി സിനിമ സെറ്റ് തകര്‍ത്തത്. തുടര്‍ന്ന് വീണ്ടും ഗുണ്ടാനിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി. മുന്‍പും രണ്ടു തവണ രതീഷിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.2016 ല്‍ കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കാര രതീഷ്. വധശ്രമം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ എറണാകുളം റൂറല്‍, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഒട്ടേറെ കേസുകളുണ്ട്. രതീഷിന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ പൊലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Story Highlights kara ratheesh been jailed under the Goonda Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here