ശബരിമല തീര്‍ത്ഥാടനം; സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ച് പന്തളം കൊട്ടാരം

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ച് പന്തളം കൊട്ടാരം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് വിശ്വാസി സമൂഹം, തന്ത്രിമുഖ്യര്‍, തുടങ്ങി ശബരിമലയുമായി ആചാരാനുഷ്ഠാനപരമായും വിശ്വാസപരമായും ബന്ധപ്പെട്ടവരുമായി ഗൗരവമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ പാടുള്ളുവെന്ന് പന്തളം കൊട്ടാരം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

കൊവിഡ് സമൂഹ വ്യാപന സാഹചര്യത്തില്‍ ആളുകളെ മലകയറ്റുന്നത് ഭക്തരെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കും. ഏകപക്ഷീയ തീരുമാനങ്ങള്‍ ക്ഷേത്ര താല്പര്യങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും സാരമായി ബാധിക്കും. സര്‍ക്കാര്‍ തീരുമാനങ്ങള്‍ സ്വേച്ഛാധിപത്യപരമാണെന്നും ഇത് മതേതര സര്‍ക്കാരിന് ഭൂഷണമല്ലെന്നും വിശ്വാസികളുടെ ഹൃദയത്തിന് മുറിവേല്‍ക്കുന്ന നടപടികളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും പന്തളം കൊട്ടാരം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Story Highlights Sabarimala pilgrimage; Pandalam Palace criticizes government decisions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top