Advertisement

വ്യാജവാർത്ത തടയാനുള്ള സർക്കാർ സമിതിയിൽ ശ്രീറാം വെങ്കിട്ടരാമൻ; നടപടിക്കെതിരെ പ്രതിഷേധം ശക്തം

October 9, 2020
Google News 2 minutes Read
sriram venkitaraman fact check

വ്യാജവാർത്ത തടയാനുള്ള സർക്കാർ സമിതിയിൽ ശ്രീറാം വെങ്കിട്ടരാമനെ ഉൾപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തം. കൊലപാതക കേസിൽ നിന്നും രക്ഷപെടാൻ വ്യാജരേഖകൾ ചമച്ചയാളിനെ തന്നെ വ്യാജവാർത്ത തടയാനുള്ള സമിതിയിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. ശ്രീറാമിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ സർക്കാരിനു കത്തു നൽകി.

Read Also : മാധ്യമപ്രവർത്തകനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

വ്യാജവാർത്തകളും സന്ദേശങ്ങളും തടയാനുള്ള പിആർഡി സംഘത്തിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ ഉൾപ്പെടുത്തിയത്. ആരോഗ്യവകുപ്പ് പ്രതിനിധിയായാണു നിയമനം. മാധ്യമപ്രവർത്തകനായ കെഎം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ നിന്നും രക്ഷപെടാൻ വ്യാജരേഖകൾ ചമച്ചയാളെ തന്നെ വ്യാജവാർത്ത കണ്ടെത്താനുള്ള സമിതിയിൽ ഉൾപ്പെടുത്തിയെന്നതാണ് വിവാദത്തിനു കാരണം. ശ്രീറാം ഓടിച്ചിരുന്ന കാർ ഇടിച്ച് കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച അദ്ദേഹത്തിനെതിരെ മാധ്യമങ്ങൾ ശക്തമായി പ്രതികരിച്ചിരുന്നു. മാധ്യമ ഇടപെടലിനെ തുടർന്നാണ് സർക്കാർ ശ്രീറാമിനെതിരെ നടപടിയെടുത്തതും. പൊതുസമൂഹത്തെ അവഹേളിക്കുന്നതാണു സർക്കാരിന്റെ ഇപ്പോഴത്തെ നടപടിയെന്ന് സിറാജ് മാനേജ്‌മെന്റ് പറഞ്ഞു.

ശ്രീറാമിന്റെ നിയമനത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയനും എതിർപ്പുമായി രംഗത്തുവന്നു. ശ്രീറാമിനെ സമിതിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. യൂണിയന്റെ പരാതി തുടർനടപടിക്കായി മുഖ്യമന്ത്രി പിആർഡിക്ക് കൈമാറി.

Story Highlights sriram venkitaraman in fact check department protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here