മുസ്ലിങ്ങൾ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇന്ത്യയിൽ; മോഹൻ ഭഗവത്

india muslims Mohan Bhagwat

മുസ്ലിങ്ങൾ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇന്ത്യയിലെന്ന അവകാശവാദവുമായി ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ഹിന്ദുക്കൾ മുസ്ലിങ്ങൾക്ക് രാജ്യത്ത് ഇടം നൽകിയെന്നും ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അത് ഇന്ത്യയിൽ മാത്രമാണെന്നും മോഹൻ ഭഗവത് പറഞ്ഞു.

Read Also : ശരിയുടെ പക്ഷത്താണെങ്കില്‍ പോരാട്ടമാകാമെന്നാണ് ഭഗവത്ഗീത നല്‍കുന്ന സന്ദേശം: മോഹന്‍ ഭഗവത്

“പാക്കിസ്താൻ മറ്റ് മതത്തിലുള്ളവർക്ക് അവകാശങ്ങൾ നൽകുന്നില്ല. അത് മുസ്ലീം രാജ്യമായി സൃഷ്ടിക്കപ്പെട്ടതാണ്. ഹിന്ദുക്കൾക്ക് മാത്രമേ ഇവിടെ ജീവിക്കാൻ കഴിയൂ എന്ന് നമ്മുടെ ഭരണഘടന പറഞ്ഞിട്ടില്ല. നിങ്ങൾക്ക് ഇവിടെ നിൽക്കണമെങ്കിൽ ഹിന്ദു മേധാവിത്വം അംഗീകരിക്കണമെന്നും പറഞ്ഞിട്ടില്ല. അവർക്ക് വേണ്ടിയും നമ്മൾ ഇടം അനുവദിച്ചു. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം. ആ സ്വഭാവത്തെയാണ് ഹിന്ദു എന്ന് വിളിക്കുന്നത്. ഇന്ത്യയിൽ എല്ലാ മതവിശ്വാസികളും ഒരുമിച്ച് നിൽക്കുന്നു. വർഗീയതയും വിഘടനവാദവും പ്രചരിപ്പിക്കുന്നത് സ്വാർത്ഥ താൽപര്യക്കാർ മാത്രമാണ്.” മോഹൻ ഭാഗവത് പറഞ്ഞു.

“അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം കേവലം മതപരമായ ഉദ്ദേശ്യത്തിന്റെ പുറത്തല്ല. ദേശീയ മൂല്യങ്ങളുടെയും സ്വഭാവത്തിന്റെയും പ്രതീകമാണ് ആ ക്ഷേത്രം. ഈ രാജ്യത്തെ ജനങ്ങളുടെ മനോവീര്യവും മൂല്യങ്ങളും തകർക്കുന്നതിനായായിട്ടാണ് ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത്. അതുകൊണ്ടാണ് അവ പുനർനിർമ്മിക്കണമെന്ന് ഹിന്ദു സമൂഹം പണ്ട് മുതൽക്കേ ആഗ്രഹിക്കുന്നത്.”- മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

Story Highlights Muslims in India most content in the world, Mohan Bhagwat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top