Advertisement

ശരിയുടെ പക്ഷത്താണെങ്കില്‍ പോരാട്ടമാകാമെന്നാണ് ഭഗവത്ഗീത നല്‍കുന്ന സന്ദേശം: മോഹന്‍ ഭഗവത്

February 27, 2020
Google News 1 minute Read

ശരിയുടെ പക്ഷത്താണെങ്കില്‍ പോരാട്ടമാകാമെന്നാണ് ഭഗവത്ഗീത നല്‍കുന്ന സന്ദേശമെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാതെ മുന്നോട്ട് പോകണമെന്നും ഭഗവത്ഗീതയില്‍ പറയുന്നുണ്ട്. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.പരമേശ്വരന്റെ വേര്‍പാടുണ്ടാക്കിയ വിടവ് നികത്താന്‍ നിരവധി പേര്‍ മുന്നോട്ട് വരും. ആദര്‍ശ ശുദ്ധിയുള്ളതും സ്‌നേഹനിര്‍ഭരവുമായ ലളിതജീവിതമാണു അദ്ദേഹം നയിച്ചതെന്നും മോഹന്‍ഭഗവത് പറഞ്ഞു. ഗീതോപദേശത്തിലെ സന്ദേശം ഉള്‍ക്കൊണ്ടു ജീവിച്ച മഹത് വ്യക്തിത്വമായിരുന്നു പി.പരമേശ്വരൻ. തന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മീയതയാണെന്നും അദ്ദേഹം പറഞ്ഞു.

പി.പരമേശ്വരന്റെ മരണത്തിലൂടെയുണ്ടായ ശൂന്യത കര്‍മ്മം കൊണ്ടു മറികടക്കണം. സംഘം അനുശാസിക്കുന്ന തത്വങ്ങളും പ്രകൃതിയുടെ തത്വങ്ങളും ജീവിതത്തില്‍ മുറുകെപ്പിടിച്ച കര്‍മ്മയോഗിയായിരുന്നു പി.പരമേശ്വരനെന്നും അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു പി. പരമേശ്വരന്റേതെന്ന് പത്മഭൂഷണ്‍ ശ്രീ എം പറഞ്ഞു. വിവിധ മഠാധിപതികളുള്‍പ്പെടെ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവര്‍ നമാമി പരമേശ്വരം എന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.

Story Highlights: Mohan Bhagwat about p parameshwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here