രാജ്യത്തെ നയിക്കാൻ മോദിയെ പോലെ ഒരാൾ വേണം : ഖുശ്ബു

india needs modi says khushboo

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പുതിയ തീരുമാനത്തിൽ സന്തോഷം അറിയിച്ച് ഖുശ്ബു സുന്ദർ. രാജ്യത്തെ നയിക്കാൻ പ്രധാമന്ത്രിയായ നരേന്ദ്ര മോദിയെ പോലെ ഒരാൾ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ബിജെപിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു. എന്താണ് നാടിന് നല്ലതെന്ന് പത്തു വർഷം രാഷ്ട്രീയത്തിൽ നിന്നപ്പോൾ തനിക്ക് മനസിലായെന്നും അത് മനസിലാക്കിയാണ് ബിജെപിയിൽ എത്തിയതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയോടെയാണ് നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയിൽ ചേരുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഡോ. എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി സി. ടി രവി, ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Read Also : ഖുശ്ബു ബിജെപിയിൽ ചേർന്നു

ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഖുശ്ബു ബിജെപി പാളയത്തിലെത്തുന്നത്. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി കോൺഗ്രസ് നടപടി സ്വീകരിച്ചതിന് പിന്നാലെ ഖുശ്ബു പാർട്ടിയിൽ നിന്ന് രാജിവച്ചു.

പാർട്ടിക്കുള്ളിലെ കല്ലുകടി തുറന്നുകാട്ടി സോണിയാ ഗാന്ധിക്ക് ഖുശ്ബു കത്തയക്കുകയും ചെയ്തു. പാർട്ടിക്കുള്ളിൽ അടിച്ചമർത്തലാണെന്നും, ജനസമ്മതിയില്ലാത്ത ആളുകളാണ് പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നുമായിരുന്നു ഖുശ്ബു രാജിക്കത്തിൽ വ്യക്തമാക്കിയത്.

Story Highlights india needs modi says khushboo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top