സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസ്; വിജയ് പി നായർക്ക് ജാമ്യം

സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം. സൈനികരെ ആക്ഷേപിച്ച കേസിലും ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

25000 രൂപയും രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. സമാനമായ കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി താക്കീത് നൽകി. എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.

അതേസമയം, വിജയ് പി നായരുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ ഭാഗ്യ ലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യം ജില്ലാ കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്./

Story Highlights Case of defamatory remarks against women; Vijay P Nair released on bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top