Advertisement

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെയുള്ള കേസ് അടുത്ത മാസം പരിഗണിക്കാനായി കോടതി മാറ്റി

October 13, 2020
Google News 2 minutes Read

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ് നവംബർ നാലിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ സാന്നിധ്യം വേണമെന്ന് വ്യക്തമാക്കിയാണ് കേസ് മാറ്റിയത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ അച്ചടി, ദൃശ്യ മാധ്യമങ്ങൾ ചർച്ച നടത്തുന്നത് ഉത്തരവുകളെ സ്വാധീനിക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. മാധ്യമങ്ങളുടെ അത്തരം പ്രവൃത്തികൾ കോടതിയലക്ഷ്യമാണെന്നും വാദിച്ചു. 2009ൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷൺ, അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചുവെന്ന കേസാണ് കോടതി ഇന്ന് പരിഗണിച്ചത്.

Story Highlights The court adjourned the case against senior advocate Prashant Bhushan to next month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here