ആശങ്ക ഒഴിയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 55,342 പോസിറ്റീവ് കേസുകളും 706 മരണവും റിപ്പോർട്ട് ചെയ്തു. രോഗം ഭേദമായവരുടെ എണ്ണം 62 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 87 ശതമാനത്തിലേക്ക് അടുക്കുന്നു. അതിനിടെ കർണാടകയിൽ കൊവിഡ് മരണം 10,000 കടന്നു.

പ്രതീക്ഷ നൽകുന്ന കണക്കുകളാണ് പുറത്തുവന്നത്. ഓഗസ്റ്റ് 10 ന് ശേഷം ആദ്യമായിട്ടാണ് പ്രതിദിന കൊവിഡ് കേസുകളിൽ പ്രകടമായി കുറവ് രേഖപ്പെടുത്തുന്നത്. ഒരു ഘട്ടത്തിൽ പ്രതിദിന കേസുകൾ ഒരു ലക്ഷത്തിനടുത്ത് വരെ ഉയർന്നിരുന്നു. മരണസംഖ്യയിലെ കുറവും ആശ്വാസം നൽകുന്നതാണ്. ജൂലൈ 28 ന് ശേഷം മരണം 700 ൽ പിടിച്ചുനിർത്താൻ സാധിച്ചു. ആകെ പോസിറ്റീവ് കേസുകൾ 71,75,881 ആയി, മരണസംഖ്യ 1,09,856 ആയി ഉയർന്നു. ഇന്നലെ കൊവിഡ് രോഗികളേക്കാൾ ഏറെ കൂടുതലായിരുന്നു രോഗം ഭേദമായവരുടെ എണ്ണം.77,760 പേർ. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 62, 27, 296 ആയി ഉയർന്നു.86.78 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.53 ശതമാനവും. 24 മണിക്കൂറിനിടെ പത്തുലക്ഷത്തിലധികം സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകളിൽ വർധനവ്. പ്രതിദിന കേസുകളിൽ ആദ്യമായി മഹാരാഷ്ട്രയെക്കാൾ കൂടുതൽ കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കർണാടകയിൽ 7,606 പേർക്കും, മഹാരാഷ്ട്രയിൽ 7,089 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Story Highlights Anxiety is relieved; Significant decrease in the number of covid patients reported within 24 hours in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top