ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് നേരെ ആക്രമണം; യുവജനകമ്മീഷന്‍ കേസെടുത്തു

Assault on transgender girl; Youth Commission registered a case

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഉള്‍പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്നറിയിച്ച യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം സജനയുടെ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും സജനക്ക് തൊഴിലെടുത്ത് ജീവിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കികൊടുക്കാനും വേണ്ട ഇടപെടല്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

Story Highlights Assault on transgender girl; Youth Commission registered a case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top