ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-10-2020)

todays headlines

സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി

സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ് ഗൈഡ്ലൈന്‍ പുതുക്കിയത്. വിവിധ കാറ്റഗറികളായി തിരിച്ചാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത്.

കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിൽ; എംപി സ്ഥാനം ഒഴിയുമെന്ന് ജോസ് കെ മാണി

കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിൽ. പാലായിലെ ജോസ് കെ മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.

ജോസ്.കെ.മാണിയുടെ രാഷ്ട്രിയ നിലപാട് എന്തെന്ന് ഇന്നറിയാം

ജോസ്.കെ.മാണിയുടെ രാഷ്ട്രിയ നിലപാട് പ്രഖ്യാപനം ഇന്ന്. എൽഡിഎഫിൽ ചേരുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോൾ നടക്കുന്ന പാലായിലെ നേതൃയോഗ്തതിലുണ്ടാകും.

ഓപറേഷൻ റേഞ്ചർ; തൃശൂരിൽ വ്യാപക റെയ്ഡ്; ആയുധങ്ങൾ പിടിച്ചെടുത്തു

സാമൂഹ്യ വിരുദ്ധരേയും ഗുണ്ടാ സംഘങ്ങളെയും കർശനമായി നേരിടാൻ ഓപ്പറേഷൻ റേഞ്ചർ നടപടികളുമായി തൃശൂർ സിറ്റി പൊലീസ്. നടപടിയുടെ ഭാഗമായി ഇന്ന് നടത്തിയ റെയ്ഡിൽ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

ഉത്തർപ്രദേശിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. പരാതിയിൽ പൊലിസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.

Story Highlights todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top