കോഴിക്കോട് ഇന്ന് 661 പേര്‍ക്ക് കൊവിഡ്; 651 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് ജില്ലയ്ക്ക് ഇന്നലെ ആശ്വാസദിനം. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആയിരത്തിന് പുറത്ത് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ ഇന്ന് 661 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9282 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 7.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്ച 18.01 ശതമാനവും ചൊവ്വാഴ്ച 9.06 ശതമാനവുമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 651 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10865 ആയി. 6730 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 836 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവരില്‍ ആര്‍ക്കും പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 232
കൊടുവളളി – 43
വടകര – 36
തലക്കുളത്തൂര്‍ – 29
ചാത്തമംഗലം – 27
തിക്കോടി – 24
ഉളളിയേരി – 18
അഴിയൂര്‍ – 17
നാദാപുരം – 12
മുക്കം – 11
ഒളവണ്ണ – 13
കൊയിലാണ്ടി – 8
ഏറാമല – 9
ഒഞ്ചിയം – 9
ചോറോട് – 6
കൊടിയത്തൂര്‍ – 6
കുന്ദമംഗലം – 6
കുറ്റ്യാടി – 5
മണിയൂര്‍ – 5
ചേളന്നൂര്‍ – 5
തിരുവളളൂര്‍ – 5
രാമനാട്ടുകര – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഏറാമല – 1
Story Highlights – covid 19, coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here