കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ; സീരിയല്‍ നടിയുടെയും മറ്റ് ബന്ധുക്കളുടെയും ജാമ്യം റദ്ദാക്കണമെന്ന് കുടുംബം കോടതിയില്‍

കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരില്‍ നടി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സീരിയല്‍ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍തൃമാതാവ് ആരിഫ ബീവി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Read Also : കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; നടി ലക്ഷ്മി പ്രമോദിന് ജാമ്യം
ഇക്കഴിഞ്ഞ തിങ്കളാഴ്ച ലക്ഷ്മി പ്രമോദ് അടക്കമുള്ള മൂന്ന് പേര്‍ക്ക് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 15-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അറസ്റ്റ് രേഖപ്പെടുത്തിയാല്‍ 30000 രൂപയുടെ ബോണ്ടിന്മേലും രണ്ടുപേരുടെ ജാമ്യത്തിലും വിടണം, സംസ്ഥാനം വിട്ടുപോകാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് റംസി ജീവനൊടുക്കിയത്. കേസില്‍ പ്രതിശ്രുത വരനായ ഹാരിഷ് മുഹമ്മദിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹാരിഷിന്റെ സഹോദരന്റെ ഭാര്യ ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍തൃമാതാവ് എന്നിവര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് റംസിയുടെ കുടുംബത്തിന്റെ ആരോപണം. റംസിയെ എറണാകുളത്ത് ഗര്‍ഭഛിദ്രം നടത്തിയത് ലക്ഷ്മിയുടെ നേതൃത്വത്തിലാണെന്നും ഹാരിഷിന്റെ മാതാവ് അടക്കമുള്ളവര്‍ റംസിയെ മാനസികമായി പീഡിപ്പിച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.
Story Highlights – ramzi suicide, lakshmi pramod, kottiyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here