ലെജന്‍ഡ്‌സിന് അറിയാം… ഈ പ്രൊഫസറിനെ

ബ്രേക്കിംഗ് ബാഡ് ഇതുവരെ ഇറങ്ങിയതില്‍ വച്ച് വണ്‍ ഓഫ് ദി ബെസ്റ്റ് സീരീസാണ്. ഏതൊരു സീരീസ് പ്രേമിയും കണ്ടിരിക്കണം എന്ന പറയാവുന്ന സീരീസാണിത്. 2008ല്‍ ടിവിയിലൂടെയാണ് സീരീസ് ആസ്വാദകര്‍ക്ക് മുന്‍പില്‍ എത്തിയത്.
പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന സീരീസ് ചടുലതയിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകരും അതിലേക്ക് അറിയാതെ വഴുതിപ്പോകും. പിന്നീട് അടക്കിപ്പിടിക്കാന്‍ ആവാത്ത ആകാംക്ഷയാണ് സീരീസ് ക്രിയേറ്റ് ചെയ്യുന്നത്. സീരീസ് മുഴുവന്‍ ആ സ്‌റ്റൈല്‍ തുടരുന്നതില്‍ അണിയറയിലുള്ളവര്‍ വിജയിച്ചിരിക്കുന്നു. 2008ല്‍ തുടങ്ങി 2013 വരെയാണ് സീരീസ് ടെലിക്കാസ്റ്റ് ചെയ്തത്. ടെലിവിഷന്‍ ചാനല്‍ ആയ എഎംസിയില്‍ ഈ സീരീസ് പ്രദര്‍ശിപ്പിച്ചു. ഇപ്പോള്‍ പരമ്പര നെറ്റ്ഫ്ളിക്സില്‍ ലഭ്യമാണ്. അവസാന സീസണുകള്‍ ഒരേ സമയത്താണ് ഓണ്‍ലൈന്‍ സ്ട്രീമിംഗിനും ടെലിക്കാസ്റ്റിനും ആയെത്തിയത്. ക്രൈം, ഡ്രാമ, ത്രില്ലര്‍ എന്നീ ഴോണറുകളില്‍ ഉള്‍പ്പെടുത്താവുന്ന സീരീസാണിത്. അഞ്ച് സീസണുകളിലായി 62 എപിസോഡുകള്‍ ഇറങ്ങിയിട്ടുണ്ട്.
സീരീസിനെ കുറിച്ച് പറയുമ്പോള്‍ എടുത്തുപറയേണ്ട പേര് വിന്‍സ് ഗില്ലിഗന്റെയാണ്. ഈ എപിക് സീരീസിന്റെ പ്രൊഡ്യൂസറും ക്രിയേറ്ററുമാണ് വിന്‍സ് ഗില്ലിഗന്‍. 16 എമ്മി അവാര്‍ഡും രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും അടക്കം വാരികൂട്ടിയിട്ടുണ്ട് പരമ്പര. ഇതിലെ അഭിനേതാക്കള്‍ക്കും നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
Read Also : പുതിയ സൂപ്പർ ഹീറോകളുമായി ‘ദ അമ്പർല അക്കാദമി’
മെക്സിക്കോയിലാണ് ബ്രേക്കിംഗ് ബാഡിന്റെ കഥ നടക്കുന്നത്. വാള്‍ട്ടര്‍ വൈറ്റ് ഒരു കെമിസ്ട്രി അധ്യാപകന്‍ ആണ്. വളരെ ഓവര്‍ ക്വാളിഫൈഡ് ആയ ഇന്റലിജന്റ് ആയ അധ്യാപകന്‍. തന്റെ ജീവിത സഹചര്യങ്ങളോടും വളരെയധികം ഫ്രസ്ട്രേഷന്‍ വാള്‍ട്ടറിനുണ്ട്. ജീവിതത്തില്‍ ഒന്നും എത്തിപ്പിടിക്കാന്‍ പറ്റാത്തിന്റെ വിഷമത്തിനൊപ്പം ഒരു ദിവസം വാള്‍ട്ടറിന്‌തേര്‍ഡ് സ്റ്റേജ് ലംഗ് കാന്‍സറാണെന്ന് ഡയഗ്‌നോസ് ചെയ്യപ്പെടുന്നു.

ഭാര്യ സ്‌കെയിലര്‍ അതിനിടയില്‍ ഗര്‍ഭം ധരിക്കുന്നു. മകന്‍ വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍ ആണെങ്കില്‍ ഹാന്‍ഡിക്യാപ്ഡും. വളരെ സ്‌ട്രെസ്ഫുള്‍ ആവുകയാണ് വാല്‍ട്ടറിന് ജീവിതം. ഇത് അയാളുടെ ജീവിതത്തോടുള്ള വ്യൂ പോയിന്റില്‍ തന്നെ മാറ്റം വരുത്തുന്നു. ജീവിതത്തില്‍ ബാക്കിയുള്ള സമയം ഉപയോഗിച്ച കൂടുതല്‍ പണം ഉണ്ടാക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. കൂടുതല്‍ എന്നുവച്ചാല്‍ വളരെ കൂടുതല്‍. അതിനായി ഒരു ഐഡിയയും വാള്‍ട്ടര്‍ വൈറ്റ് കണ്ടെത്തുന്നു.
ഇതിനായി വാള്‍ട്ടര്‍ കൂട്ടുപിടിക്കുന്നത് താന്‍ മുമ്പ് പഠിപ്പിച്ച ജെസ്സി പിങ്ക്മാനെയാണ്. സ്‌കൂള്‍ ഡ്രോപ്പ് ഔട്ട് ആയ ജെസ്സി ഡ്രഗ് ഡീലറും ഡ്രഗ് അഡിക്റ്റും ആണ്. വാള്‍ട്ടര്‍ ലഹരിവസ്തു ആയി ഉപയോഗിക്കുന്ന മെത്ത് എം ഫെറ്റമീന്റെ പ്യൂവറെസ്റ്റ് ഫോം ആയ ബ്ലൂ മെത്ത് കണ്ടുപിടിക്കുന്നു. ഇത് വാല്‍ട്ടറിന്റെയും ജെസ്സിയുടെയും ജീവിതത്തില്‍ ഒരു വഴിത്തിരിവാകുകയാണ്. പിറകോട്ട് തിരിഞ്ഞ് നോക്കാനാകാത്ത വിധം വലിയ വഴിത്തിരിവ്.
പിന്നീട് ഇവര്‍ തമ്മില്‍ ഉണ്ടാകുന്ന പട്ടനര്‍ഷിപ്പും അത് അവരെ കൊണ്ടെത്തിക്കുന്ന അവിചാരിതമായ സിറ്റുവേഷന്‍സും ഒക്കെയാണ് സീരീസിന്റെ കാതല്‍. ശേഷം വാള്‍ട്ടറും അദ്ദേഹത്തിന്റെ പ്രോഡക്ട് ആയ മെത്തും അമേരിക്കയില്‍ മൊത്തം കുപ്രസിദ്ധം ആവുകയാണ്. ലഹരിയുടെ ലോകത്ത് വാള്‍ട്ടര്‍ വൈറ്റ് കൊലപാതകിയും കൊടുംകുറ്റവാളിയും ആയ ഹെയ്സന്‍ബെര്‍ഗ് ആയി മാറുന്നു. ഹെയ്സന്‍ബര്‍ഗിനെ അന്വേഷിച്ച് ഡിഐഎ ഇറങ്ങുന്നു. അതിന്റെ സംഘത്തലവനാകട്ടെ ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവായ ഹാങ്ക് ഷ്രഡാറും. അതിനിടയില്‍ വാള്‍ട്ടറിന് ശത്രുക്കളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ്. അങ്ങനെ കലങ്ങി മറിയുന്ന അന്തരീക്ഷമാണ് സീരീസില്‍ പ്രേക്ഷകരെ പിടിച്ചിരുന്നത്.

വാള്‍ട്ടര്‍ വൈറ്റിനെ അനശ്വരമാക്കിയത് നടന്‍ ബ്രയാന്‍ ക്രാന്‍സ്റ്റണ്‍ ആണ്. നിസ്സഹായനായ വാള്‍ട്ടര്‍ വൈറ്റില്‍ നിന്ന് ശക്തനും ഡൊമിനന്‍ഡും ആയ ഹെയ്സന്‍ബെര്‍ഗിലേക്കുള്ള ട്രാന്‍സ്ഫര്‍മേഷന്‍ അദ്ദേഹം മനോഹരമാക്കി. വിവിധ രീതിയിലുള്ള ഡ്രസ്സിംഗും ഗെറ്റപ്പുമെല്ലാം വാള്‍ട്ടര്‍ വൈറ്റിനെയും ഹെയ്സന്‍ബര്‍ഗിനെയും വ്യത്യസ്തമാക്കുന്നു. ഹെല്‍പ്ലെസ് ആയ മനുഷ്യനില്‍ നിന്ന് കരുത്തനായ കുറ്റവാളിലേക്കുള്ള യാത്ര തന്നെയാണ് ബ്രെക്കിംഗ് ബാഡിന്റെ നട്ടെല്ല്.
മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം ജെസ്സി പിങ്ക്മാന്‍ ആണ്. വളരെ ഫ്രെജൈലായാണ് ആദ്യ സീസണുകളില്‍ ജെസ്സിയെ കാണാന്‍ സാധിക്കുക. രക്ഷിതാക്കള്‍ ഒഴിവാക്കിയ, ലഹരികളില്‍ അഭയം തേടുന്ന ജെസ്സിയെയാണ്. പിന്നീട് വാല്‍ട്ടറിനൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുമ്പോള്‍ ഉറക്കം പോലും ലഭിക്കാത്ത ജെസ്സിയെയും കാമുകിയുടെ മരണത്തിന് കാരണം തന്റെ ലഹരിയാണ് എന്ന് തിരിച്ചറിഞ്ഞ് അത് ഉപേക്ഷിക്കുന്ന ജെസ്സിയെയും കാണാം. പിന്നീട് വാല്‍ട്ടറിനെ് ജെസ്സി വെറുക്കുന്നുണ്ട്. സംസാരത്തിലും സ്റ്റൈലിലും വളരെ വ്യത്യസ്തനാണ് ഈ ക്യാരക്ടര്‍. ഒരുപാട് കഥകള്‍ ജെസ്സിയുടെ ഭാഗത്തും സീരീസില്‍ കടന്നുപോകുന്നുണ്ട്. ജെസ്സി പിങ്ക്മാനെ പോര്‍ട്രൈറ്റ് ചെയ്തതത് ആരോന്‍ സ്റ്റോണ്‍ എന്ന ആക്ടറാണ്. വളരെ നന്നായി തന്നെ ജെസ്സിയെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി.
മറ്റൊരു മികച്ച ക്യാരക്ടര്‍ സോള്‍ ഗുഡ്മാന്‍ ആണ്. വളരെ രസികനായ ക്രിമിനല്‍ അഡ്വക്കേറ്റ്. സോളിന്റെ ഫേമിന് എന്റര്‍ടെയിനിംഗ് ആയ ഒരു പരസ്യമൊക്കെയുണ്ട്. ‘ബെറ്റര്‍ കാള്‍ സോള്‍’ എന്നാണ് പരസ്യ വാചകം. ബോബ് ഒഡെന്‍ക്രിക്കാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ വാള്‍ട്ടര്‍ വൈറ്റിന്റെ ഭാര്യ സ്‌കൈലര്‍, മകന്‍ വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍, സ്‌കൈലറുടെ സഹോദരിയായ മെറി, ഭര്‍ത്താവും ഡി ഐ എ ഏജന്റുമായ ഹാങ്ക് ഷ്രഡാര്‍ പിന്നെ മൈക്ക്, ഗസ്സ് അങ്ങനെ എടുത്തു പറയാവുന്ന നിരവധി കഥാപാത്രങ്ങള്‍ ഈ സീരീസില്‍ ഉണ്ട്.

സീരീസിന്റെ ആദ്യ സ്ട്രോംഗ് പോയിന്റ് മികച്ച സ്‌ക്രിപ്റ്റ് ആണ്. ശക്തമായ തിരക്കഥയാണ് ഈ സീരീസിന്റെ റിയല്‍ ഹീറോ. കഥ കൊണ്ടുപോകുന്ന രീതി, കാരക്ടര്‍ ഡെവലപ്മെന്റ് ഒകെ അടിപൊളി ആണ്. വാള്‍ട്ടര്‍ വൈറ്റ് ഹെയ്സന്‍ബെര്‍ഗ് ആകുമ്പോള്‍ കുടുംബ ബന്ധങ്ങള്‍ താളം തെറ്റുന്നതൊക്കെ വളരെ കൃത്യമായി വരച്ചിടാന്‍ ക്രിയേറ്റര്‍ക്ക് സാധിച്ചു. മറ്റൊരു വശത്താണെങ്കില്‍ വാള്‍ട്ടറിന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നു വരുന്നതും പ്രേക്ഷകര്‍ക്ക് കാണാം.
കൂടാതെ ഇതിലെ ആക്ടേഴ്സും ഈ സീരിസിന്റെ പ്രധാന ശക്തിയാണ്. മികച്ച കാസ്റ്റിംഗ് സീരീസിന്റെ മൈലേജ് വീണ്ടും കൂട്ടി. സീരീസിലെ ചില കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗുകള്‍ വരെ ഫേമസ് ആയി.
2013ല്‍ ഏറ്റവും കൂടുതല്‍ ക്രിട്ടിക്കല്‍ അക്ലമേഷന്‍ കിട്ടിയ സീരീസ് എന്ന ഗിന്നസ് റെക്കോര്‍ഡ് ബ്രേക്കിംഗ് ബാഡ് നേടി.
സീരീസിന് പ്രീക്വലുകളും ഇറങ്ങിയിട്ടുണ്ട്. സോള്‍ ഗുഡ്മാനെ നായകനാക്കി ബെറ്റര്‍ കാള്‍ സോള്‍ എന്ന വെബ് സീരീസ് പുറത്തിറങ്ങി. കൂടാതെ ജെസ്സി പിങ്ക്മാനെ മുഖ്യകഥാപാത്രമാക്കി എല്‍ കമിനോ; എ ബ്രേക്കിംഗ് ബാഡ് മൂവി എന്ന സിനിമയും പുറത്തിറങ്ങിയിരുന്നു. പേര് പോലെ തന്നെ ഹീറോ എങ്ങനെ വില്ലന്‍ ആകുന്നു എന്നു വരച്ചു കാട്ടുകയാണ് ബ്രേക്കിംഗ് ബാഡില്‍.
Story Highlights – breaking bad malayalam review, web series review in malayalam, web series review, bryan cranston, must watch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here