കോഴിക്കോട് 1264 പേർക്ക് കൊവിഡ്; പത്തനംതിട്ടയിൽ 248 പേർക്ക് കൊവിഡ്

kozhikode pathanamthitta covid update

കോഴിക്കോട് ജില്ലയിൽ 1264 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 12 പേരും ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ പെടുന്നു. സമ്പർക്കം വഴി 1203 പേർക്കാണ് രോഗം ബാധിച്ചത്. 46 പേരുടെ ഉറവിടം വ്യക്തമല്ല. 685 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11124 ആയി.18.21 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Read Also : ഇന്ന് സ്ഥിരീകരിച്ചത് 23 കൊവിഡ് മരണങ്ങള്‍

പത്തനംതിട്ട ജില്ലയിൽ ഇന്ന് 248 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 218 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 21 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 302 പേർ ഇന്ന് രോഗമുക്തി നേടി. 3127 പേരാണ് ഇപ്പോൾ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Story Highlights kozhikode pathanamthitta covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top