Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷത്തിലേക്ക്

October 15, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷത്തിലേക്ക് മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. അൽഫോൻസ് കണ്ണന്താനം എംപിക്കും സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനും കൊവിഡ് സ്ഥിരീകരിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പുറത്തു വരുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരം കടക്കും. കഴിഞ്ഞ രണ്ടു ദിവസം പ്രതിദിന കേസുകൾ കുറഞ്ഞ മഹാരാഷ്ട്രയിൽ ഒടുവിൽ പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 10,552 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 158 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു. 41,000 ത്തിലേക്കാണ് മരണസംഖ്യ അടുക്കുന്നത്.

കർണാടകയിൽ9,265 പേർക്കും ,തമിഴ്‌നാട്ടിൽ 4,462 പേർക്കും രോഗം സ്ഥിരീകരിച്ചു. അതിനിടെ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ അംഗവുമായ അൽഫോൻസ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു. എംപി തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ മുലായം സിംഗ് യാദവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. ഗുരുഗ്രാമിലെ മെഡന്റാ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.

Story Highlights The number of covid victims in the country has reached 73 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here