Advertisement

ഗുലാം നബി ആസാദിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം

October 15, 2020
Google News 2 minutes Read

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ കേന്ദ്ര എജൻസികളുടെ അന്വേഷണം. സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളാണ് അന്വേഷിക്കുന്നത്.

ജമ്മു കശ്മീരിലെ 25,000 കോടിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം.
ഗുരുതരവും പൊതുസമ്പത്ത് സ്വന്തമാക്കാനുള്ള കൊള്ളയടിക്കലുമാണ് നടന്നതെന്ന് ജമ്മുകാശ്മീർ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സിബിഐ അന്വേഷണം.

സിബിഐയ്ക്ക് പുറമേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ഗുലാം നബി ആസാദ് മുഖ്യമന്ത്രിയായിരിക്കെ കൃഷി ഭൂമികളെ വ്യാവസായിക ഭൂമിയാക്കി പരിവർത്തനം ചെയ്തതിന് പിന്നിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം.

Story Highlights probe against ghulam nabi azad on land fraud case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here