Advertisement

ഐപിഎൽ മാച്ച് 31: ബാംഗ്ലൂരിനു ബാറ്റിംഗ്; ഇന്ന് ഗെയിൽ കളിക്കും

October 15, 2020
Google News 2 minutes Read
rcb kxip ipl toss

ഐപിഎൽ 13ആം സീസണിലെ 31ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ ആർസിബി നായകൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിൽ മൂന്ന് മാറ്റങ്ങളുണ്ട്. ക്രിസ് ഗെയിൽ, മുരുഗൻ അശ്വിൻ, ദീപക് ഹൂഡ എന്നിവർ ടീമിലെത്തിയപ്പോൾ മുജീബ് റഹ്മാൻ, പ്രഭ്സിമ്രാൻ സിംഗ്, മൻദീപ് സിംഗ് എന്നിവർ പുറത്തിരിക്കും. മൻദീപിനു പരുക്കാണ്. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്.

പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള പഞ്ചാബിന് ഇത് ജീവന്മരണ പോരാട്ടമാണ്. 7 മത്സരങ്ങൾ കളിച്ച അവർക്ക് ഒരു മത്സരത്തിൽ മാത്രമാണ് വിജയിക്കാനായത്. ആ വിജയം ബാംഗ്ലൂരിനെതിരെ ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ആ തോൽവിക്ക് പകരം വീട്ടാനാവും ബാംഗ്ലൂർ ഇറങ്ങുക.

Read Also : ഐപിഎൽ മാച്ച് 31: പഞ്ചാബിന് ഇന്ന് ജീവന്മരണ പോരാട്ടം; ഗെയിൽ ഇറങ്ങിയേക്കും

ഷാർജയിലെ ബാറ്റിംഗ് ഫ്രണ്ട്‌ലി സാഹചര്യങ്ങൾ മാറിവരുന്നുണ്ടെന്നാണ് കഴിഞ്ഞ മത്സരങ്ങൾ തെളിയിക്കുന്നത്. സിക്സറുകൾ അടിക്കാൻ എളുപ്പമുള്ള ഗ്രൗണ്ട് എന്ന വിശേഷണം ഷാർജ തിരുത്തുകയാണ്. 33, 29, 28, 21, 17, 10 എന്നിങ്ങനെയാണ് യഥാക്രമം ഷാർജയിൽ നടന്ന ഐപിഎൽ മത്സരങ്ങളിൽ പിറന്ന സിക്സറുകളുടെ എണ്ണം. പിച്ച് സ്ലോ ആയി വരുന്നതു കൊണ്ട് തന്നെ സ്പിന്നർമാർക്ക് വലിയ റോൾ ഇന്നത്തെ മത്സരത്തിൽ ഉണ്ടാവും. പേസർമാരും വേരിയേഷനിൽ ശ്രദ്ധിക്കേണ്ടി വരും. ഇരു ടീമുകളിലും ക്വാളിറ്റി സ്പിന്നർമാർ ഉണ്ടെങ്കിലും ചഹാലും വാഷിംഗ്ടൺ സുന്ദറും അടങ്ങുന്ന സ്പിൻ ഡിപ്പാർട്ട്മെൻ്റ് ആർസിബിക്ക് നേരിയ മുൻതൂക്കം നൽകുന്നുണ്ട്. ക്രിസ് മോറിസിൻ്റെ വേരിയേഷനുകളും നിർണായകമാവും.

Story Highlights royal challengers bangalore vs kings xi punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here