Advertisement

ഒടിടി സേവനങ്ങളിലും സെൻസർഷിപ്പ്; സുപ്രിം കോടതിയിൽ ഹർജി

October 15, 2020
Google News 2 minutes Read
Supreme Court ott platforms

ഒടിടി സേവനങ്ങളിലും സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്ന് സുപ്രിം കോടതിയിൽ ഹർജി. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒടിടി സേവനങ്ങളിൽ സെൻസർഷിപ്പ് ഇല്ലാതെയാണ് വെബ് സീരീസുകളും സിനിമകളും സ്ട്രീം ചെയ്യുന്നത്. ഇത് തടയണമെന്നും ഉള്ളടക്കത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നുമാണ് ഹർജി. അഭിഭാഷകരായ ശശാങ്ക് ശേഖർ, അപൂർവ അർഹതിയ എന്നിവരാണ് ഹർജി നൽകിയത്.

ഹർജി സുപ്രിം കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഹർജിയിൽ വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രസർക്കാരിന് നോട്ടീസയക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനു നോട്ടീസ് അയച്ചത്.

Read Also : യുപിഐ പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപകരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്ന ഹര്‍ജി; സുപ്രിംകോടതി നോട്ടീസ് അയച്ചു

അടുത്തിടെ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്ത ‘ബാഡ് ബോയ് ബില്യണേഴ്സ് എന്ന ഡോക്യുമെന്ററി സീരീസിനെതിരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കോടതികളിൽ ഹർജി നൽകപ്പെട്ടിരുന്നു. വലിയ തുകകളുടെ വായ്പ എടുത്ത് രാജ്യം വിടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്ത ശതകോടീശ്വരപ്പറ്റിയുള്ള ഡോക്യുമെൻ്ററിയായിരുന്നു ഇത്. വിജയ് മല്യ, നീരവ് മോദി, സുബ്രത റോയ് തുടങ്ങിയവർ വിവിധ കോടതികളിൽ ഹർജി നൽകി. ഇതേ തുടർന്ന് ഡോക്യുമെൻ്ററി സ്ട്രീമിങ് നീട്ടിവച്ചിരുന്നു. പിന്നീട് ഒരു എപ്പിസോഡ് ഒഴികെ ബാക്കിയെല്ലാ എപ്പിസോഡുകളും റീലീസ് ചെയ്യാൻ അനുമതി ലഭിച്ചു.

Story Highlights Supreme Court Notice To Centre On Plea To Regulate ott platforms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here