ജോസ് കെ മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റു: മുഖ്യമന്ത്രി

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണി വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. ജോസ് കെ മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്നും അദ്ദേഹം പറഞ്ഞു.
Read Also : ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം തിരിച്ചടിയാകില്ല; യുഡിഎഫ് ഉന്നതാധികാര സമിതി വിലയിരുത്തല്‍
മാണി സി കാപ്പന്‍ മുന്നണി വിടുമെന്നത് വെറും സ്വപ്‌നം മാത്രമാണെന്നും മുഖ്യമന്ത്രി. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. എല്‍ഡിഎഫിനോട് സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസിന് നയപരമായ പ്രശ്‌നങ്ങളില്ലെന്നും മന്ത്രി. ഇടതുമുന്നണിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഷമം ഉണ്ടാകും.
കെ എം മാണിയോട് ഏറ്റവും അനീതി കാണിച്ചത് യുഡിഎഫ് ആണ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം യുഡിഎഫിന് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ലെന്നും മാറ്റം എല്‍ഡിഎഫിന് നല്‍കുന്ന കരുത്ത് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഉപാധികളില്ലാതെ സഹകരിക്കുമെന്നാണ് ജോസ് കെ മാണി നിലപാട് അറിയിച്ചിരിക്കുന്നത്. തന്നെ ഏറ്റവും വേദനിപ്പിച്ചത് യുഡിഎഫ് ആണെന്ന് കെ എം മാണി പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയന്‍.
Story Highlights – jose k mani, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here