ഒഡീഷ മുഖ്യമന്ത്രിയെ വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു; ആരോപണവുമായി ബിജെപി നേതാവ്

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വിമർശിച്ച മാധ്യപ്രവർത്തകനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ഒഡീഷ പൊലീസിനെതിരെ ബിജെപി നേതാവ് ബൈജയന്ത് ജയ് പാൻഡ. മുഖ്യമന്ത്രിയുടെ ഏരിയൽ സർവേയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രാദേശിക മാധ്യമപ്രവർത്തകൻ രമേഷ് റാതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എഡിറ്റേഴ്‌സ് ഗിൽഡ് എന്തുകൊണ്ടാണ് വിഷയത്തിൽ മൗനം പാലിക്കുന്നതെന്ന് ചോദിച്ച ജയ് പാൻഡ, ഏരിയൽ സർവേയുടെ ദൃശ്യങ്ങൾ വ്യാജമായിരുന്നോ ന്നെ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ സിറ്റിംഗ് എംപിയായ സ്ത്രീയുടെ മോശം രീതിയിലുള്ള വിഡിയോകൾ പുറത്തുവിട്ട വിഷയത്തിലാണ് മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ശേഷം രമേഷ് റാത്തിനെ വിട്ടയച്ചുവെന്നും പൊലീസ് പറയുന്നു.
ആർടിഐ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് ഓഗസ്റ്റ് 31ന് പ്രളയബാധിത പ്രദേശങ്ങളിൽ നടത്തിയ ഏരിയൽ സർവേയെ കുറിച്ച് രമേഷ് റാത്ത് വാർത്ത പുറത്തുവിട്ടിരുന്നു. ഒരു ഒഎസ്എസ് എയർ മാനേജ്‌മെന്റ് ഹെലികോപ്റ്റർ മാത്രമാണ് ഭുപനേശ്വർ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. രാവിലെ 10.12ന് ടേക്ക് ഓഫ് ചെയ്ത ഹെലികോപ്റ്റർ 10.31ന് തിരിച്ചറങ്ങി. ഇത് സംബന്ധിച്ച സംശയങ്ങളാണ് മാധ്യമ പ്രവർത്തകൻ ഉന്നയിച്ചത്.
Story Highlights – BJP Accuses Odisha Police Of Arresting Reporter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here