ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നു; നായികയായി നമിത പ്രമോദ്

സൂപ്പർ ഹിറ്റ് ചിത്രം അമർ അക്ബർ അന്തോണിയുടെ അഞ്ചാം വാർഷികത്തിൽ ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നു. ജയസൂര്യ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടത്. നമിത പ്രമോദ് ആണ് ചിത്രത്തിൽ നായികയാവുക. സലിം കുമാറും ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.
സുനീഷ് വാരനാടാണ് ചിത്രത്തിനു തിരക്കഥയൊരുക്കുക. ക്യാമറ സുജിത് വാസുദേവ്. അരുൺ നാരായൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ നാരായൺ ആണ് നിർമ്മാണം. നവംബർ പത്തിന് ചിത്രീകരണം ആരംഭിക്കും.
2015 ഒക്ടോബർ പതിനാറിനാണ് അമർ അക്ബർ അന്തോണി തീയറ്ററുകളിൽ എത്തിയത്. നാദിർഷായുടെ ആദ്യ സംവിധായ സംരംഭമായിരുന്നു ഇത്. ജയസൂര്യയ്ക്കും നമിതയ്ക്കും പുറമേ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കെപി.എസി ലളിത, ശശി കലിംഗ, ബേബി മീനാക്ഷി, രമേഷ് പിഷാരടി, ബിന്ദു പണിക്കർ, അബു സലീം തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിരുന്നു.
Story Highlights – jayasurya and nadirshah reunites again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here