കരുവാറ്റ ബാങ്ക് കവർച്ച; മുഖ്യ പ്രതി പിടിയിൽ

ആലപ്പുഴ കരുവാറ്റ ബാങ്ക് കവർച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ. കാട്ടാക്കട സ്വദേശി ആൽബിൻ രാജാണ് പിടിയിലായത്.
കേസിൽ അന്വേഷണം ആരംഭിച്ച ശേഷം ഇയാൾ ഒളിവിലായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ ഹരിപ്പാട് വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടിൽ ഷൈജു ( അപ്പുണ്ണി 39), മൂന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട പാവോട് വഴിയിൽ തമ്പി കോണം മേലെ പ്ലാവിട വീട്ടിൽ ഷിബു (43) എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഓണാവധിയ്ക്കായി അടച്ച കരുവാറ്റ സർവീസ് സഹകരണ ബാങ്ക് ,അവധിയ്ക്ക് ശേഷം സെപ്റ്റംബർ മൂന്നിന് തുറന്നപ്പോഴാണ്
ബാങ്കിൽ മോഷണം നടന്ന വിവരം അധികൃതർ അറിയുന്നത്. നാലര ലക്ഷം രൂപയും നാലര കിലോ സ്വർണവുമാണ് മോഷണം പോയത്.
Story Highlights – karuvatta bank robbery; The main accused has been arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here