മാതാപിതാക്കൾ ജോലിക്ക് പോയി; വീടിനുള്ളിൽ നാല് മക്കൾ മഴു കൊണ്ട് വെട്ടി കൊല ചെയ്യപ്പെട്ട നിലയിൽ
വീടിനുള്ളിൽ സഹോദരങ്ങളായ നാല് കുട്ടികളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മൂന്നു വയസ്സു മുതൽ 12 വയസ്സു വരെ പ്രായമുള്ള നാലു കുട്ടികളാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കൾ ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. മൃതദേഹങ്ങൾക്കരികെ നിന്ന് കുട്ടികളെ കൊല്ലാൻ ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെത്തി.
മഹാരാഷ്ട്രയിലെ ജൽഗാവിലെ ബോർഖേഡ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളായ ഇവർ ജോലി തേടിയാണ് ജൽഗാവിലെത്തിയത്. കുട്ടികളുടെ മാതാപാതാക്കളായ മെഹ്താബ്, റുമാലി ബിലാല എന്നിവർ ജോലിക്കായി കൃഷിസ്ഥലത്തേക്ക് പോയിരുന്നു. മുസ്തഫ എന്നയാളുടെ കൃഷിസ്ഥലത്താണ് ഇവർ ജോലി ചെയ്തിരുന്നത്. ഇവർ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സെയ്ത (12), റാവൽ (11), അനിൽ (8), സുമൻ (3) എന്നീ കുട്ടികളാണ് മരിച്ചത്. മുസ്തഫയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾക്ക് സമീപത്തു നിന്നും രക്തം പുരണ്ട മഴു പൊലീസ് കണ്ടെടുത്തു.
Read Also : കൊച്ചിയിൽ അച്ഛനെ മകൻ വെട്ടി കൊലപ്പെടുത്തി
സംഭവത്തിൽ പൊലീസ് അന്വേഷണം ആരഭിച്ചു. ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്മാർട്ടം ക്യാമറയിൽ പകർത്തും. ഒപ്പം കേസ് അന്വേഷണത്തിനായി ഡോക്ടർമാരുടെയും ഫോറൻസിക് വിദഗ്ധരുടെയും സഹകരണം തേടാനും പൊലീസ് തീരുമാനിച്ചു.
Story Highlights – Parents out on work, 4 siblings found butchered with axe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here