Advertisement

വ്യാപാര ബന്ധങ്ങളിൽ ഇന്ത്യയെ അനുനയിപ്പിക്കാൻ പുതിയ തന്ത്രവുമായി ചൈന

October 17, 2020
Google News 2 minutes Read

വ്യാപാര ബന്ധങ്ങളിൽ ഇന്ത്യയെ അനുനയിപ്പിയ്ക്കാൻ ‘റബ്ബർ’ തന്ത്രവുമായി ചൈന. വൻ തോതിൽ റബ്ബർ ഇറക്കുമതിക്ക് സ്ഥിരമായി തയാറെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ വിപണിയിൽ റബറിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആണ് ചൈനയുടെ നീക്കം. അതേസമയം, കയറ്റ് മതി ആകാം എങ്കിലും ഉത്പ്പന്നങ്ങളുടെ കൂടുതൽ ഇറക്ക് മതിയ്ക്ക് അത് കാരണമാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

കൊവിഡിനു ശേഷമുള്ള സാഹചര്യത്തിൽ റബ്ബർ അധിഷ്ടിത വ്യവസായങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ മുന്നേറ്റം കാഴ്ച വയ്ക്കുകയാണ്. എന്നാൽ, ആനുപാദികമായി ആവശ്യത്തിന് വിപണിയിൽ റബ്ബർ ലഭ്യമല്ല.

കൊടുങ്കാറ്റിനെ തുടർന്നുള്ള സാഹചര്യം വിയറ്റ്നാമിൽ നിന്നുള്ള റബ്ബറിന്റെ ലഭ്യതയെ വലിയ രീതിയിൽ ബാധിച്ചു. തായ്ലാൻഡിലും മലേഷ്യയിലും അടക്കം ടാപ്പിംഗ് തൊഴിലാളി ക്ഷാമത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്നു. വലിയ മുന്നേറ്റം രാജ്യത്തുണ്ടായെന്ന് ചൈന. ആഗോളതലത്തിൽ റബർ ഉൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.8 ശതമാനം കുറവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ലാറ്റെക്സിന് കടുത്ത ക്ഷാമം നേരിടുന്നുവെന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല വില വലിയ രീതിയിൽ വർധിയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ റബർ അധിഷ്ഠിത ഉൽപാദനം ലോകത്തിൽ ഏറ്റവുമധികം നടത്തുന്ന രാജ്യമായ ചൈന കടുത്ത റബ്ബർ ലഭ്യത ക്ഷാമം നേരിടുന്നത്. ഈ അവസരത്തിലാണ് ഇന്ത്യയിൽ നിന്നുള്ള റബ്ബറിന്റെ ഇറക്ക് മതി കൂട്ടാനുള്ള ചൈനയുടെ ശ്രമം. ആവശ്യത്തിന് റബ്ബർ ലഭ്യമാക്കാമെങ്കിൽ വൻ തോതിലുള്ള ഇറക്ക് മതിയ്ക്ക് തയ്യാറാണെന്ന് ഇന്ത്യയുടെ വാണിജ്യ വ്യാപാരമന്ത്രാലയത്തെ ചൈന അറിയിച്ചു. എന്നാൽ, ചൈനയുടെ ഈ നീക്കത്തെ സംശയത്തോട് തന്നെ ആണ് ഇന്ത്യ നോക്കുന്നത്. കയറ്റുമതി തയാറാണെങ്കിലും ഇറക്ക് മതി വർധിപ്പിയ്ക്കാൻ അത് കാരണമാകില്ലെന്ന് ഇന്ത്യയുടെ വ്യക്തമാക്കിയെന്നാണ് വിവരം.

Story Highlights China with new strategy to reconcile India in trade relations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here