ഗൂണ്ടാ ആക്രമണം; പരാതി നല്‍കിയിട്ടും നടപടിയില്ല; പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

transgender tries to commit suicide

എറണാകുളം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ ഭീഷണിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍. എറണാകുളം നേര്യമംഗലം സ്വദേശി അന്നയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗൂണ്ടകള്‍ അക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു.

Read Also : ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പ

നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്ന ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിനു മുകളില്‍ കയറിയായിരുന്നു ആത്മഹത്യക്ക് ശ്രമം. മരത്തിനു മുകളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് താഴെ എത്തിച്ചത്.

അതേസമയം തെറ്റിദ്ധാരണ മൂലമാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അറിയിച്ചു.

Story Highlights transgender tries to commit suicide infront of aluva police station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top