ജിഎസ്ടി യോഗം ഇന്ന്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും

ജിഎസ്ടി നഷ്ട പരിഹാരത്തുക സംസ്ഥാനത്തിന് വായ്പയെടുത്ത് നൽകാമെന്നത് സംബന്ധിച്ചുള്ള പ്രത്യേക യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കത്തിനൊടുവിലാണ് കേന്ദ്രം തന്നെ വായ്പടെയുത്ത് കൊടുക്കാമെന്നുള്ള തീരുമാനം ഇന്നലെ കേന്ദ്രം സംസ്ഥാന സർക്കാറിനെ അറിയിച്ചത്. ഇന്നലെ കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിൽ വായ്പയെടുത്ത് നൽകുമ്പോൾ ഈ വർഷത്തെ പ്രതീക്ഷിത നഷ്ട പരിഹാരത്തുക മാത്രമേ സംസ്ഥാനത്തിന് ലഭിക്കുകയുള്ളു. ഇത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നുണ്ട്. അതിനാൽ ഏത് തരത്തിൽ കേന്ദ്ര നിർദേശത്തോട് പ്രതികരിക്കേണ്ടതെന്ന് യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.
Story Highlights – GST meeting today; Will be chaired by the Chief Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here