രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,212 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 837 പേർ മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 65 ലക്ഷം കടന്നത് ആശ്വാസമായി.

രോഗികളേക്കാൾ കൂടുതൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് രാജ്യത്തിന് ആശ്വാസമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,000 പേർക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 65,24,595 ആയി. 74, 32,681 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7,95,087 പേർ മാത്രമേ നിലവിൽ ചികിത്സയിലുള്ളൂ.

അതേസമയം, മരണസംഖ്യ 1,12,998 ആയി ഉയർന്നു.87.78 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.5 ശതമാനത്തിൽ തുടരുന്നു. ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. മാസങ്ങൾക്ക് മുൻപ് കൊവിഡ് ഇല്ലാതായെന്ന് ദിലീപ് ഘോഷിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മഹാരാഷ്ട്രയിൽ ഇന്നലെ 11,447 പേർക്കും, കർണാടകയിൽ 7,542 പേർക്കും രോഗം സ്ഥിരീകരിച്ചു. ബംഗളുരുവിൽ 3441 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

Story Highlights number of covid victims in the country has crossed 74 lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top